Kazhuthurutty, India
കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പാലമാണ് പതിമൂന്ന് കണ്ണറപ്പാലം. കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ഇതിനു മുകളിലൂടെയാണ് കടന്നുപോകുന്നത്, താഴെയായി കൊല്ലം-തിരുമംഗലം ദേശീയപാതയും കടന്നു പോകുന്നു. വ്യാവസായിക നഗരങ്ങളായ കൊല്ലത്തിനേയും മദ്രാസിനേയും ബന്ധിപ്പിച
്ചിട്ടുള്ള ഈ പാത നിറയെ തുരങ്കങ്ങളും പാലങ്ങളും മറ്റും നിറഞ്ഞതാണ്. ബ്രിട്ടീഷ് എഞ്ചിനീയറിങ്ങ് സാങ്കേതികവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളാണ് പതിമൂന്ന് കണ്ണറപ്പാലവും പുനലൂർ തൂക്കുപാലവും.
Listen to the audio guide for Pathimoonnu Kannara Palam Free on WIP — starts by itself when you arrive, even with the screen off